Friday, March 17, 2017

ഏമാന്മാരെ ഏമാന്മാരെ .. oru mexican aparatha

ഏമാന്മാരെ ഏമാന്മാരെ
ഞങ്ങളുമുണ്ടെ ഇവന്റെ കൂടെ (3)

ഞങ്ങൾ റോഡിലിറങ്ങി നടക്കും
ഞങ്ങൾ പാടത്തിരുന്നു  ചിരിക്കും
ഞങ്ങൾ  പെരുമഴ എന്നും നനയും
ആയിരം  മഞ്ഞത്തിറങ്ങി  നടക്കും

ഞങ്ങൾ താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടാട്ടം മുടിയും വളർത്തും

അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം
ഞങ്ങളത് ചെയ്യും (2 )

 ഞങ്ങളുടെ മേനിലെ രോമവും നിങ്ങള്ക്ക്
തീറെഴുതിതരാണോ ഏമാനെ
അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡും
നിങ്ങൾക്കെഴുതി തരാണോ ഏമാനെ
വെള്ള പുതച്ചു നടക്കുന്ന കോലങ്ങൾ
കോടികൾ കാട്ടാലെന്താ
നേരമ്പോക്കെന്നപോൽ  കേറി ഇറങ്ങുവാൻ ഞങ്ങളുണ്ടല്ലോ  

നിന്റെ അറക്കണ കയ്യിലിരിക്കണ
ഫാസിസ കോലുണ്ടല്ലോ...
അത് ഞങ്ങടെ നാട്ടിലെ
ഞങ്ങടെ സ്വാതന്ത്ര്യം തല്ലി കെടുത്താനല്ല
ഇത് ഞങ്ങടെ നാട് ..ഞങ്ങടെ വീട്
ഞങ്ങടെ പൂവരമ്പു

അതിൽ എങ്ങനെ പോണം എങ്ങിനെ പോണം
എന്ന് ഞങ്ങൾക്കറിയാം (2 )

ഞങ്ങൾ താടി വളർത്തും മീശ വളർത്തും
മുട്ടോളം മുട്ടാട്ടം മുടിയും വളർത്തും


അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം
ഞങ്ങളത് ചെയ്യും (2 )